കൊറോണ ഭീതി: 15 ദിവസത്തിനിടെ ജനം പിന്‍വലിച്ചത് 53,000 കോടി

ന്യദല്‍ഹി- രാജ്യത്ത് കൊറോണ രോഗബാധ റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയതിന് ശേഷം ആദ്യ മൂന്ന് ആഴ്ച്ചകളിലായി ജനങ്ങള്‍ വിവിധ ബാങ്കുകളില്‍നിന്ന് പിന്‍വലിച്ചത് 53,000 കോടി രൂപ. കൊറോണ വ്യാപകമാവുന്ന സാഹചര്യത്തില്‍ എന്തു സംഭവിക്കുമെന്ന ആശങ്കയിലാണ് ഇത്രയധികം പണം ഈ ദിവസങ്ങളില്‍ പിന്‍വലിക്കപ്പെട്ടത്. സാധനങ്ങള്‍ വാങ്ങുന്നതിനും മറ്റ് അടിയന്തര സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും വേണ്ടി പണം നേരത്തേതന്നെ കയ്യില്‍ കരുതുകയായിരുന്നു അധികപേരും. സാധാരണ ഉത്സവ കാലങ്ങളിലോ തിരഞ്ഞെടുപ്പ് വേളയിലോ ആണ് പൊതുവേ പണം പിന്‍വലിക്കല്‍ ഇങ്ങനെ വ്യാപകമാകാറുള്ളത്. 

രാജ്യത്ത് ഡിജിറ്റൽ ഇടപാടുകൾ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് കോറോണ ഭീതിപരത്തി മഹാമരി ഇന്ത്യയിലും വ്യാപിക്കുന്നത്. കൊറോണ കാലത്ത് ഓണ്‍ലൈന്‍ പണമിടപാട് 30 ശതമാനം കുറവ് സംഭവിച്ചതായി ആര്‍ബിഐ പറയുന്നു. പല ഓണ്‍ലൈന്‍ ഷോപ്പിം വെബ്‌സൈറ്റുകളും സേവനം നിര്‍ത്തിവച്ചതും ജനങ്ങള്‍ ഏറ്റവും അടുത്ത കടകളില്‍നിന്ന് അവശ്യസാധനങ്ങള്‍ വാങ്ങിക്കുന്നതും അതില്‍തന്നെ ഇടപാടിന് കറന്‍സി ഉപയോഗിക്കുന്നതും ഈ കുറവിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

Latest News