Sorry, you need to enable JavaScript to visit this website.

ദുബായില്‍ മൂന്ന് ദിവസം രാത്രി സമ്പൂര്‍ണ അണുനശീകരണം

ദുബായ്- ദേശീയ അണുവിമുക്ത പരിപാടിയുടെ ഭാഗമായി ദുബായില്‍ ഏര്‍പ്പെടുത്തിയ നിശാനിയമം പൂര്‍ണം. വാരാന്ത്യത്തില്‍ മൂന്ന് ദിവസത്തേക്കാണ് രാത്രി എട്ടു മുതല്‍ രാവിലെ ആറുവരെ കര്‍ഫ്യൂഏര്‍പ്പെടുത്തിയത്.

മാര്‍ച്ച് 26 ന് രാത്രി എട്ട് മണിക്ക് ആരംഭിച്ച കാമ്പയിന്‍ മാര്‍ച്ച് 29 ന് രാവിലെ ആറു മണിക്കാണ് അവസാനിക്കുക. പകല്‍ സമയങ്ങളില്‍ ആളുകളുടെ യാത്രക്കോ പൊതുഗതാഗതത്തിനോ നിയന്ത്രണമില്ല.

https://www.malayalamnewsdaily.com/sites/default/files/2020/03/27/stayhome.jpg

അത്യാവശ്യ കാര്യങ്ങള്‍ക്ക് പുറത്തു പോകോണ്ടവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാന്‍ പുതിയ വെബ്സൈറ്റ് ഏര്‍പ്പെടുത്തിയിരുന്നു. വെബ് സൈറ്റ് വഴി പെര്‍മിറ്റ് കരസ്ഥമാക്കിയവരെ മാത്രം അത്യാവശ്യ ജോലികള്‍ക്കോ മറ്റു അടിയന്തര ആവശ്യങ്ങള്‍ക്കോ പുറത്തു പോകാന്‍ അധികൃതര്‍ അനുവദിച്ചു.

https://www.malayalamnewsdaily.com/sites/default/files/2020/03/27/duabi2.jpg
ദേശീയ അണുവിമുക്ത പരിപാടിയുടെ ഭാഗമായാണ് മൂന്ന് ദിവസത്തേക്ക് രാത്രി നിയന്തണം. ദുബായ് ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റാണ് പുതിയ വെബ്‌സൈറ്റ് ഏര്‍പ്പെടുത്തിയതെന്ന് ദുബായ് മീഡിയാ ഓഫീസ് അറിയിച്ചു. പൊതുഗതാഗതമടക്കമുള്ള കാര്യങ്ങള്‍ പൂര്‍ണമായും തടഞ്ഞിരുന്നു.
ഏപ്രില്‍ ഒമ്പത് വരെ 80 ശതമാനം ജീവനക്കാരുടേയും ജോലികള്‍ വീടുകളിലേക്ക് മാറ്റണമെന്ന് ദുബായ് അധികൃതര്‍ ബുധനാഴ്ച നിര്‍ദേശം നല്‍കിയിരുന്നു. ഫാര്‍മസികള്‍, കോ ഓപ്പറേറ്റീവ് സൊസൈറ്റികള്‍, പലവ്യഞ്ജന കടകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍ എന്നിവയെ ഈ നിയന്ത്രണത്തില്‍നിന്ന് ഒഴിവാക്കിയിരുന്നു.

https://www.malayalamnewsdaily.com/sites/default/files/2020/03/27/dubaione.jpg

Latest News