Warning: "continue" targeting switch is equivalent to "break". Did you mean to use "continue 2"? in /var/www/html/sites/all/modules/search_api/search_api.module on line 1459
ലോക് ഡൗണിൽ കാണാൻ രാമായണവുമായി ദൂരദർശൻ | Malayalam News

ലോക് ഡൗണിൽ കാണാൻ രാമായണവുമായി ദൂരദർശൻ

ന്യൂദൽഹി- രാജ്യം മുഴുവൻ ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ ജനം വീട്ടിലായതിനെ തുടർന്ന് രാമായണം സീരിയൽ വീണ്ടും പ്രക്ഷേപണം ചെയ്യാൻ ദൂരദർശൻ. ഇന്ന് രാവിലെ കേന്ദ്ര വിവരസാങ്കേതിക വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കറാണ് ഇക്കാര്യം അറിയിച്ചത്. പൊതുജനങ്ങളുടെ ആവശ്യത്തെ തുടർന്നാണ് സീരിയൽ വീണ്ടും പ്രക്ഷേപണം ചെയ്യുന്നതെന്നും നാളെ മുതൽ രാവിൽ ഒൻപത് മുതൽ പത്തുവരെയും വൈകിട്ട് ഒൻപത് മുതൽ പത്തുവരെയും ജനങ്ങൾക്ക് ലഭ്യമാകുമെന്നും മന്ത്രി വ്യക്തമാക്കി. 33 കൊല്ലം മുമ്പാണ് ഇതിന് മുമ്പ് ഈ സീരിയൽ ദൂരദർശൻ പ്രക്ഷേപണം ചെയ്തിരുന്നത്.

 

Latest News