അണുനശീകരണ പ്രക്രിയയോട് സഹകരിക്കുക, പുറത്തിറങ്ങരുത്- യു.എ.ഇ

അബുദാബി- വാരാന്ത്യത്തില്‍ ഒരു കാരണവശാലും വീട്ടില്‍നിന്ന് പുറത്തിറങ്ങരുതെന്ന് ജനങ്ങളോട് യു.എ.ഇ അധികൃതര്‍. രാവിലെ എട്ട് മുതല്‍ ആറു വരെ വീട്ടില്‍ തന്നെയിരിക്കണം. ഈ സമയത്ത് തെരുവുകളിലെല്ലാം അണുനാശിനി പ്രയോഗമുണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു.
ഇതിനോട് പൂര്‍ണമായും സഹകരിക്കണം. നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകും. വ്യാഴാഴ്ച ക്വാറന്റൈന്‍ ലംഘിച്ചതിന് 64 പേര്‍ക്കെതിരെ യു.എ.ഇയില്‍ കേസെടുത്തിരുന്നു.

https://www.malayalamnewsdaily.com/sites/default/files/2020/03/26/dubai-covid-sterilisation17116a544b3original-ratio.jpg

 

Latest News