യു.എ.ഇയില്‍ പൊതുഗതാഗതം നിര്‍ത്തി, രണ്ട് ദിവസം തുടരും

ദുബായ്- വ്യാഴാഴ്ച രാത്രി എട്ടു മണി  മുതല്‍ യു.എ.ഇയില്‍ പൊതുഗതാഗതം താത്കാലികമായി നിര്‍ത്തി. ഞായറാഴ്ച രാവിലെ ആറ് വരെയാണ് ദുബായ് മെട്രോ ഉള്‍പ്പെടെ മുഴുവന്‍ പൊതുഗതാഗത സംവിധാനവും നിര്‍ത്തിവെക്കുന്നത്. പൊതുഗതാഗത സംവിധാനം അണുവിമുക്തമാക്കുന്നതിനാണ് നടപടി. കൂടാതെ  രാജ്യത്തൊട്ടാകെ  ഗതാഗതത്തിനും നിയന്ത്രണമുണ്ടാകും. ഭക്ഷണം, മരുന്ന്
എന്നീ ആവശ്യങ്ങള്‍ക്കല്ലാതെ ജനം പുറത്തിറങ്ങരുതെന്ന്  പ്രത്യേക  മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഭക്ഷണ  ശാലകള്‍, സഹകരണ സൊസൈറ്റികള്‍, ഗ്രോസറികള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഫാര്‍മസികള്‍എന്നിവയുടെ പ്രവര്‍ത്തനത്തിന് തടസമുണ്ടാവില്ല.

 

Latest News