Sorry, you need to enable JavaScript to visit this website.

കോവിഡ് നേരിടാൻ പാക്കേജുകളുമായി റിലയൻസ് 

കോവിഡ് ജാഗ്രതയുടെ ഭാഗമായി ഇന്ത്യയിലെമ്പാടും ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കെ വിദൂര ജോലി, വിദൂര പഠനം, വിദൂര ഇടപഴകൽ, വിദൂര പരിചരണം എന്നിവക്കായി റിലയൻസ് ഇൻഡസ്ട്രീസിന്റെ പദ്ധതി. ഇന്ത്യൻ പൗരന്മരെ സുരക്ഷിതമായി ബന്ധിപ്പിക്കുന്നതിനും സേവനങ്ങൾ തുടരുന്നതിനുമുള്ള വിവിധ പദ്ധതികളാണ്  #CoronaHaaregaIndiaJeetega ടാഗിനു കീഴിൽ കമ്പനി പ്രഖ്യാപിച്ചത്.  
 മുംബൈയിലെ സെവൻ ഹിൽസ് ഹോസ്പിറ്റലിൽ ഇന്ത്യയുടെ ആദ്യത്തെ കോവിഡ് 19 സൗകര്യം റിലയൻസ് സ്ഥാപിച്ചു. അണുബാധ നിയന്ത്രിക്കാൻ സഹായിക്കുന്നതുമായ ഒരു നെഗറ്റീവ് പ്രഷർ റൂം ഈ ആശുപത്രിയിൽ ഉൾപ്പെടുന്നു. രാജ്യത്തെ ആരോഗ്യ പ്രവർത്തകരെ കൂടുതൽ സജ്ജരാക്കുന്നതിനായി പ്രതിദിനം 100,000 ഫെയ്സ് മാസ്‌കുകളും സ്യൂട്ടുകളും വസ്ത്രങ്ങളും പോലുള്ള നിരവധി വ്യക്തിഗത സംരക്ഷണ ഉപകരണങ്ങളും ഉൽപാദിപ്പിക്കും.
താൽക്കാലിക തൊഴിലാളികൾക്ക് ജോലിയില്ലെങ്കിലും വേതനം നൽകും.  മിക്ക ജീവനക്കാരെയും ആർ.ഐ.എൽ വർക്ക്-ഫ്രം-ഹോം പ്ലാറ്റ്‌ഫോമിലേക്ക് മാറ്റി.
വീട്ടിൽനിന്ന് ജോലി ചെയ്യുവാനും പഠിക്കാനും ജിയോ ലോകനിലവാരമുള്ള ഇന്റർനെറ്റ് സേവനങ്ങൾ ജിയോ ഫൈബർ, ജിയോഫൈ, മൊബിലിറ്റി എന്നിവയിലൂടെ ഉറപ്പുവരുത്തും.
ജിയോ ഫൈബർ നെറ്റ്വർക്ക് നിലവിലുള്ള സ്ഥലങ്ങളിൽ സർവീസ് ചാർജില്ലാതെ ഫൈബർ ബ്രോഡ്ബാൻഡ് കണക്റ്റിവിറ്റി നൽകും. നിലവിലുള്ള എല്ലാ ജിയോ ഫൈബർ വരിക്കാർക്കും, എല്ലാ പ്ലാനുകളിലുടനീളം ജിയോ ഇരട്ടി ഡാറ്റ നൽകും.
ജിയോയുടെ 4 ജി ഡാറ്റ ആഡ്-ഓൺ വൗച്ചറുകളിൽ ഇരട്ടി ഡാറ്റ നൽകും. ഈ സേവനങ്ങളുടെ വർദ്ധിച്ച ആവശ്യം നിറവേറ്റുന്നതിനായി അധിക ചെലവില്ലാതെ വൗച്ചറുകളിൽ ജിയോ ഇതര വോയ്സ് കോളിംഗ് മിനിറ്റുകളും കൂട്ടിച്ചേർത്തിട്ടുണ്ട്. കൂടുതൽ ജീവനക്കാരെ വിന്യസിച്ചുകൊണ്ട് ജിയോ മൊബിലിറ്റി സേവനങ്ങൾ എല്ലായ്പ്പോഴും പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കും.
എല്ലാ എമർജൻസി സർവീസ് വാഹനങ്ങൾക്കും റിലയൻസ് സൗജന്യ ഇന്ധനം നൽകും. രാജ്യത്തുടനീളമുള്ള റിലയൻസ് റീട്ടെയിലിലെ എല്ലാ  പലചരക്ക് കടകളിലും പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, ദൈനംദിന ഉപയോഗത്തിനുള്ള മറ്റ് വസ്തുക്കൾ എന്നിവ ഉൾപ്പെടെയുള്ള അവശ്യവസ്തുക്കളുടെ മതിയായ വിതരണം ഉറപ്പാക്കും.
പലചരക്ക് കടകൾ കൂടുതൽ സമയം തുറന്നു പ്രവർത്തിക്കാൻ സാധിക്കുന്ന ഇടങ്ങളിൽ രാവിലെ 7 മുതൽ രാത്രി 11 വരെ പ്രവർത്തിക്കും. മുതിർന്ന പൗരന്മാർക്ക് വീട്ടിൽനിന്ന് ഓർഡർ ചെയ്തു ഡെലിവറി ചെയ്യുവാനുള്ള സംവിധാനം സജീവമാക്കും.

Latest News