ദോഹ- കൊറോണ ബോധവത്കരണത്തിന് വിവിധ ഭാഷകളില്‍ പോസ്റ്ററുകളുമായി ഖത്തര്‍ആഭ്യന്തര മന്ത്രാലയത്തിന്റെ പബ്ലിക് റിലേഷന്‍സ് വകുപ്പ്. മലയാളമടക്കമുള്ള ഭാഷകളില്‍ പുറത്തിറക്കിയ പോസ്റ്ററുകളില്‍ ഏതൊക്കെ തരത്തിലുള്ള ഒത്തുചേരലുകള്‍ക്കാണ് വിലക്കുള്ളതെന്ന് വ്യക്തമാക്കുന്നു.
അറബിക്, ഇംഗ്ലീഷ്, ഹിന്ദി, ഉര്‍ദു, നേപ്പാളീസ്, മലയാളം, സിംഹളീസ് ഭാഷകളിലാണ് പോസ്റ്ററുള്ളത്. പോസ്റ്ററുകളില്‍ ആവശ്യപ്പെട്ട കാര്യം കൃത്യമായി പാലിക്കണമെന്നും പരമാവധി ആളുകള്‍ക്ക് എത്തിച്ചുനല്‍കണമെന്നും ആഭ്യന്തരമന്ത്രാലയം അഭ്യര്‍ഥിച്ചു.