ഉച്ചഭക്ഷണം മുടങ്ങിയ സ്‌കൂള്‍ കുട്ടികള്‍ക്ക് നടിയുടെ വക പത്ത് ലക്ഷം ഡോളര്‍

വാഷിംഗ്ടണ്‍- ലോകമെമ്പാടും കൊറോണ ഭീതി പടരുന്നതിനിടെ വിശപ്പിലേക്ക് എടുത്തെറിയപ്പെടുന്ന കുട്ടികളെ സഹായിക്കാന്‍ നടി ആഞ്ജലീന ജോളിയുടെ പത്ത് ലക്ഷം ഡോളര്‍ സംഭാവന.

സ്‌കൂളുകള്‍ അടച്ചിട്ടതിനു പിന്നാലെ സമയത്തിന് ആഹാരം ലഭിക്കാതെ ദാരിദ്ര്യവും വിശപ്പും അനുഭവിക്കുന്ന കുഞ്ഞുങ്ങളെ സഹായിക്കാനാണ് അവര്‍ 10 ലക്ഷം ഡോളര്‍  സംഭാവന നല്‍കിയത്. നോ കിഡ് ഹംഗ്രി എന്ന സംഘടനയ്ക്കാണ് നടി തുക കൈമാറിയത്.

കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സ്‌കൂളുകള്‍ അടച്ചതിനു പിന്നാലെ സമയത്തിന് ആഹാരം പോലും ലഭിക്കാതെ നമുക്ക് ചുറ്റും നിരവധി പാവം കുഞ്ഞുങ്ങള്‍ ജീവിക്കുന്നുണ്ട്. അമേരിക്കയില്‍ തന്നെ അത്തരത്തില്‍ 22 മില്യണ്‍ കുട്ടികളുണ്ടെന്ന് കണക്കുകള്‍ പറയുന്നു. അങ്ങനെ വിശന്നു കഴിയുന്ന കുഞ്ഞുങ്ങള്‍ക്ക് താങ്ങാകാനാണ് ഈ സംഘടന-  ആഞ്ജലീന വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

കൊറോണ വൈറസ് വ്യാപനം മൂലം ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് സഹായങ്ങളുമായി ഹോളിവുഡ് താരങ്ങളായ റിഹാന, അര്‍ണോള്‍ഡ് ഷ്വാസ്‌നേഗര്‍, റയാന്‍ റെയ്‌നോള്‍ഡ്‌സ് തുടങ്ങിയവരും രംഗത്തെത്തിയിരുന്നു.

 

Latest News