വയനാട്ടില്‍ പോലീസുകാരെ കൈയേറ്റം ചെയ്ത യുവാവ് അറസ്റ്റില്‍

കല്‍പറ്റ-നിരോധനാജ്ഞ നിലനില്‍ക്കെ ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നതു ഒഴിവാക്കാന്‍ ശ്രമിക്കുന്നതിനിടെ എസ്.ഐ അബ്ബാസ് അലിയെയും സംഘത്തെയും കൈയേറ്റം ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍.

മാണ്ടാട് കുഞ്ഞുണ്ണിപ്പടി പിലാക്കല്‍ ഷിഹാബുദിനെയാണ്(30) ജാമ്യമില്ലാത്ത വകുപ്പുകള്‍ പ്രകാരം  അറസ്റ്റുചെയ്തത്. കഴിഞ്ഞ ദിവസം വൈകുന്നരം മാണ്ടാട് കുഞ്ഞുണ്ണിപ്പടിയിലാണ് കേസിനു ആസ്പദമായ സംഭവം. നിരോധനാജ്ഞ ലംഘിച്ചതിനും പോലീസുകാരുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും മര്‍ദിച്ചതിനുമാണ് ഷിഹാബുദിനെതിരെ കേസ്.

 

Latest News