തിരുവനന്തപുരം- വാഹനപരിശോധന നടത്തുന്ന ഉദ്യോഗസ്ഥര്‍ കൊറോണ ജാഗ്രതയുടെ ഭാഗമായി മാസ്‌ക്കും ഗ്ലൗസും ധരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്‌റ നിര്‍ദേശിച്ചു. ഇക്കാര്യം ഉറപ്പുവരുത്തേണ്ടതിന്റെ ഉത്തരവാദിത്തം ജില്ലാ പോലീസ് മേധാവിമാര്‍ക്കായിരിക്കും.
വാഹനത്തിനുള്ളിലേക്ക് കുനിഞ്ഞു പരിശോധിക്കുന്നത് ഒഴിവാക്കണം. പരിശോധനക്കിടെ വാഹനത്തിലോ യാത്രക്കാരെയോ ഗ്ലൗസ് ഉപയോഗിക്കാതെ സ്പര്‍ശിക്കാന്‍ പാടില്ല. വാഹനത്തിന്റെ ഡിക്കി തുറക്കേണ്ടിവരുന്ന അവസരങ്ങളില്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണം. വാഹനം തടഞ്ഞ് നിര്‍ത്തുമ്പോള്‍ യാത്രക്കാരുമായി നിശ്ചിത അകലം പാലിക്കുകയും ഏറെ നേരം സംസാരിക്കുന്നത് ഒഴിവാക്കുകയും വേണം.
ഇനി ഒരു നിര്‍ദ്ദേശം ഉണ്ടാകുന്ന്തുവരെ ബ്രീത്ത് അനലൈസര്‍ ഉപയോഗിക്കേണ്ടെന്നാണ് മറ്റൊരു നിര്‍ദേശം. വൈറസ് വ്യാപനം തടയാനുള്ള മുന്‍കരുതലിന്റെ ഭാഗമായി സോപ്പ് ഉപയോഗിച്ചോ സാനറ്റൈസര്‍ ഉപയോഗിച്ചോ കൈകള്‍ ഇടക്കിടെ വൃത്തിയാക്കണമെന്നും നിര്‍ദേശങ്ങളില്‍ പറയുന്നു.






