Sorry, you need to enable JavaScript to visit this website.

കശ്മീരിൽ കൊറോണ ബാധിച്ച് ഒരാൾ മരിച്ചു

ശ്രീനഗർ- കൊറോണ ബാധിച്ച് ആദ്യമരണം കശ്മീരിൽ റിപ്പോർട്ട് ചെയ്തു. ഹൈദർപോര വില്ലേജിൽ 65 വയസുള്ളയാളാണ് കൊറോണ ബാധിച്ച് മരിച്ചത്. ശ്രീനഗറിലെ സർക്കാർ നെഞ്ചുരോഗാശുപത്രിയിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം. ശ്രീനഗർ മേയർ ജുനൈസ് അസീം മാട്ടുവാണ് ഇക്കാര്യം അറിയിച്ചത്. രോഗിയെ പരിചരിച്ച ഡോക്ടർമാരോട് നന്ദി പറയുന്നതായും കുടുംബത്തിന്റെ ദുഖത്തിൽ പങ്കുചേരുന്നുവെന്നും മേയർ വ്യക്തമാക്കി. മരിച്ചയാളുമായി ഇടപഴകിയിരുന്ന നാലു പേർക്ക് കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹത്തെ ചികിത്സിച്ച ഏഴ് ഡോക്ടർമാർരടക്കം 70 പേർ ക ക്വാറന്റീനിലാണ്. കശ്മീരിൽ കൊറോണ പോസിറ്റീവ് സ്ഥിരീകരിച്ച രോഗികളുടെ എണ്ണം പതിനൊന്നാണ്. കശ്മീരിൽ നിലവിൽ 5124 പേർ ക്വാറന്റീനിലുണ്ട്. ഇതിൽ 3061 പേർ വീടുകളിലും 80 പേർ ആശുപത്രികളിലുമാണ്.
 

Latest News