Sorry, you need to enable JavaScript to visit this website.

ജനതാ കര്‍ഫ്യൂ ദിനത്തില്‍   മലയാളി കുടിച്ചുതീര്‍ത്തത്   76.5 കോടിയുടെ മദ്യം 

തിരുവനന്തപുരം- കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി പ്രധനമന്ത്രി നരേന്ദ്ര മോഡിയുടെ ആഹ്വാനപ്രകാരം കഴിഞ്ഞ ഞായാഴ്ച നടത്തിയ ജനതാ കര്‍ഫ്യൂ ആഘോഷിച്ച് മദ്യപരായ മലയാളികള്‍. ജനതാ കര്‍ഫ്യുവിന്റെ തലേന്ന് കേരളത്തില്‍ വിറ്റഴിച്ചത് 76.6 കോടി രൂപയുടെ മദ്യം ആണ്. ശരാശരി ഒരു ദിവസം 26 കോടിയുടെ മദ്യം വില്‍ക്കുന്ന സ്ഥാനത്താണ് 50 കോടി രൂപയോളം അധികം പൊടിച്ചത്.
ബിവ്‌റേജസ് ഷോപ്പുകളിലൂടെ മാര്‍ച്ച് 21 ശനിയാഴ്ച 63.92 കോടിയുടെ മദ്യം വിറ്റപ്പോള്‍ വെയര്‍ഹൗസുകള്‍ വഴി 12.68 കോടിയുടെ മദ്യവില്‍പ്പന നടന്നു. കണ്‍സ്യൂമര്‍ ഫെഡിന്റെ 36 മദ്യവില്‍പ്പനശാലകളുടെ കണക്ക് പുറത്തുവരാനിരിക്കുന്നതേയുള്ളൂ. അന്ന് ചിക്കന്‍ വില്‍പ്പനയും പൊടിപൊടിച്ചിരുന്നു.
265 മദ്യവില്‍പ്പനശാലകളാണ് ബിവ്‌റേജസ് കോര്‍പറേഷനുള്ളത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 21ന് 29.23 കോടി രൂപയുടെ മദ്യ വിറ്റ സ്ഥാനത്താണ് കഴിഞ്ഞ ദിവസം 76.6 കോടി വില്‍പ്പന നടന്നത്. 118.68 ശതമാനത്തിന്റെ വര്‍ധനവ്. കള്ളുഷാപ്പിലെ വില്‍പ്പനയുടെ കണക്ക് ഇനിയും പുറത്തുവന്നിട്ടില്ല.
രാജ്യം 21 ദിവസത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ബിവറേജസ് അടയ്ക്കാന്‍ തീരുമാനിച്ചത് മദ്യപരെ ആശങ്കപ്പെടുത്തിയിട്ടുണ്ട്. ഓണ്‍ലൈന്‍ വില്പന സര്‍ക്കാര്‍ പരിഗണിക്കുന്നു എന്നതിന്റെ ആശ്വാസത്തിലാണവര്‍.
 

Latest News