Sorry, you need to enable JavaScript to visit this website.

അതിർത്തിയിൽ ചരക്കുഗതാഗതം തടയില്ല

തിരുവനന്തപുരം-  കന്യാകുമാരി അതിർത്തിയിൽ ചരക്ക് ഗതാഗതം തടയില്ലെന്ന് ഇരു ജില്ലകളിലെയും കലക്ടർമാരുടെ യോഗത്തിൽ തീരുമാനം. 
ചരക്ക് കൊണ്ടു പോകുന്ന വാഹനങ്ങളിൽ ഡ്രൈവർ ഉൾപ്പെടെ രണ്ടു പേരെയേ അനു വദിക്കൂ. ചരക്ക് ഇറക്കിയ ശേഷം മടങ്ങിപ്പോകുന്ന വാഹനങ്ങളും തടയില്ല. അതേ സമയം അതിർത്തി കടന്നുള്ള ജനസഞ്ചാരം കർശനമായി നിയന്ത്രിക്കും. ജില്ലയുടെ അതിർ ത്തികൾക്ക് ആറ് കിലോമീറ്റർ മുമ്പു തന്നെ പരിശോധനകൾ നടത്തും. കാൽനടയായി അതിർത്തി കടക്കുന്നത് തടയും. സാഹചര്യങ്ങൾ വിലയിരുത്തി ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുമെന്നും ഇരുകലക്ടർമാരും എസ്.പിമാരും പറഞ്ഞു. കോവളത്ത് ചേർന്ന യോഗത്തിൽ കന്യാകുമാരി ജില്ലാ കലക്ടർ പ്രശാന്ത് എം. ബഡ്‌നറെ, കന്യാകുമാരി എസ്.പി. ഡോ. ശ്രീനാഥ്, തിരുവനന്തപുരം റൂറൽ എസ്.പി ബി. അശോക്, ആർ.ടി. ഒ. എസ്.ആർ. ഷാജി തുടങ്ങിയവർ പങ്കെടുത്തു.


സംസ്ഥാനത്ത് കൊറോണ വൈറസ് സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ടത് മുതൽ ജില്ലയിൽ പ്രതിരോധ നിയന്ത്രണ പ്രവർത്തനങ്ങൾ ശക്തമാണ്. കലക്ടറുടെ നേരിട്ടുള്ള നിയന്ത്രണ ത്തിൽ സർവൈലൻസ് ടീം രൂപീകരിക്കുകയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്യുന്നുണ്ട്. അഡീഷണൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജോസ് ജി. ഡിക്രൂസി നാണ് ജില്ലയിലെ സർവൈലൻസ് ടീമിന്റെ ചുമതല. ജില്ലയിലെ സ്വകാര്യ ആശുപത്രികളിലും കൊറോണ ക്ലിനിക് പ്രവർത്തിച്ചു വരുന്നുണ്ട്. ജില്ലയിൽ മെഡിക്കൽ കോളേജ് ആശുപത്രി, ജനറൽ ആശുപത്രി, പേരൂർക്കട ആശുപത്രി, നെടുമങ്ങാട് താലൂക്ക് ആശുപത്രി, നെയ്യാറ്റിൻകര താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ ഐസൊലേഷൻ സം വിധാനമുണ്ട്.
ജില്ലയിൽ എയർപോർട്ട്, റെയിൽവേ സ്റ്റേഷൻ, ജില്ലാ അതിർത്തികൾ എന്നിവിടങ്ങളിൽ  കൊറോണ നിരീക്ഷണം ശക്തമാണ്. വീട്ടിൽ സ്വയം നിരീക്ഷണത്തിൽ കഴിയാൻ ഏതെങ്കിലും തരത്തിൽ ബുദ്ധിമുട്ടുള്ളവർക്ക് സർക്കാർ കൊറോണ സെന്ററുകൾ ഒരുക്കിയിട്ടുണ്ട്. ജില്ലയിൽ വേളിയിലെ സമേതി, യൂണിവേഴ്‌സിറ്റി ഹോസ്റ്റൽ, യൂത്ത് ഹോസ്റ്റൽ എന്നീ മൂന്നിടങ്ങളിൽ കൊറോണ സെന്റർ  വരുന്നു. സംസ്ഥാനത്ത് ലോക്ക്  ഡൗൺ നിലവിൽ വന്ന സാഹചര്യത്തിൽ നിരീക്ഷണം കൂടുതൽ ഫലവത്താകുമെന്നും കലക്ടർ അറിയിച്ചു.

Latest News