കരുതുക; ബഹ്റൈനിലും കര്‍ഫ്യൂ വന്നേക്കാം

മനാമ- കുവൈത്തിനും സൗദി അറേബ്യക്കും പിന്നാലെ ബഹ്‌റൈനിലും കര്‍ഫ്യൂ വന്നേക്കും. ഇതിനായി പാര്‍ലമെന്റ് നല്‍കിയ ശുപാര്‍ശയില്‍ സര്‍ക്കാരാണ് തീരുമാനിക്കേണ്ടത്.

വൈകിട്ട് അഞ്ചു മുതല്‍ പുലര്‍ച്ചെ അഞ്ചുവരെ കര്‍ഫ്യൂ ഏര്‍പ്പെടുത്താനാണ് ശുപാര്‍ശ. കൊറോണ വ്യാപനത്തിനെതിരെ പ്രഖ്യാപിച്ച മുന്‍കരുതലുകള്‍ ലംഘിക്കുന്നവരെ പിടികൂടാന്‍ കൂടുതല്‍ പോലീസ് പട്രോളിംഗ് ഏര്‍പ്പെടുത്തി. സൗദിയില്‍ ചില നഗരങ്ങളില്‍ കര്‍ഫ്യൂ സമയം ദീര്‍ഘിപ്പിച്ചിട്ടുണ്ട്.

പൊതു ഇടങ്ങള്‍, പാര്‍ക്കുകള്‍, ബീച്ചുകള്‍, മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങള്‍ അഞ്ചില്‍ കൂടുതല്‍ ആളുകള്‍ ഒത്തുകൂടുന്നതും വ്യക്തികള്‍ തമ്മില്‍ ഒരു മീറ്റര്‍ അകലം പാലിക്കാതിരിക്കുന്നതും നിയമലംഘനമാണ്. നിയമം പാലിക്കാന്‍ വിസമ്മതിക്കുന്നവര്‍ക്ക് മൂന്നു മാസം തടവും 1000 മുതല്‍ 10000 ദിനാര്‍ വരെ പിഴയും ശിക്ഷ ലഭിക്കും.

 

Latest News