യു.എ.ഇയില്‍ ഭക്ഷണ ശാലകളും ഫാര്‍മസികളും അടയ്ക്കില്ല

ദുബായ്- യു.എ.ഇയിലെ ഭക്ഷണശാലകള്‍, സഹകരണ സംഘങ്ങള്‍, ഗ്രോസറികള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഫാര്‍മസികള്‍ എന്നിവക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കാന്‍ അനുമതി. ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയവും ദേശീയ അടിയന്തര നിവാരണ അതോറിറ്റിയുമാണ് ഇക്കാര്യം അറിയിച്ചത്.

എല്ലാ വ്യാപാര സ്ഥാപനങ്ങളും രോഗപ്രതിരോധ നടപടികളും സുരക്ഷാ മുന്‍കരുതലുകളും മാര്‍ഗനിര്‍ദേശങ്ങളും അനുസരിക്കണമെന്ന് അധികൃതര്‍ പറഞ്ഞു.  ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയവും ദേശീയ അടിയന്തര നിവാരണ അതോറിറ്റിയും ഇക്കാര്യം നിരീക്ഷിച്ചുകൊണ്ടിരിക്കും.

വ്യാപാര കേന്ദ്രങ്ങള്‍, ഷോപ്പിങ് മാളുകള്‍, തുറസ്സായ സ്ഥലത്തെ മത്സ്യ, മാംസ, പച്ചക്കറി ചന്തകള്‍ തുടങ്ങിയവ അടക്കാന്‍ അധികൃതര്‍ നിര്‍ദേശിച്ചിരുന്നു.

 

Latest News