മകളെ ക്രൂരമായി പീഡിപ്പിച്ച പിതാവിന് വധശിക്ഷ ശരിവെച്ച് യു.എ.ഇ കോടതി

അബുദാബി- പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗിമായി പീഡിപ്പിച്ച പിതാവിന് യു.എ.ഇയില്‍ വധശിക്ഷ ശരിവെച്ചു. കീഴ്‌കോടതി ഉത്തരവിനെതിരെ ഏഷ്യന്‍ സ്വദേശിയായ പ്രതി റാസല്‍ഖൈമ ക്രിമിനല്‍ അപ്പീല്‍ കോടതിയെ സമീപിച്ചിരുന്നു. ഈ അപേക്ഷയാണ് കോടതി തള്ളിയത്. 14 വയസ്സുള്ള മകളെ പ്രതി വളരെക്കാലം ബലമായി പീഡനത്തിന് ഇരയാക്കിയിരുന്നുവെന്നാണ് കോടതി രേഖകള്‍ പറയുന്നത്.

അശ്ലീല ചിത്രങ്ങള്‍ കാണാന്‍ ഇയാള്‍ പെണ്‍കുട്ടിയെ നിര്‍ബന്ധിക്കുമായിരുന്നു. കൂടാതെ മകളെ പെണ്‍വാണിഭത്തിനും നിര്‍ബന്ധിച്ചിരുന്നു. വീട്ടില്‍ പൂട്ടിയിട്ടിരുന്ന പെണ്‍കുട്ടിയെ, താന്‍ പറയുന്ന അനുസരിച്ചില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പറയുന്നു. ഏഴു വയസ്സു മുതല്‍ പെണ്‍കുട്ടി ശാരീരിക ആക്രമണങ്ങള്‍ നേരിട്ടിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ഒരു ദിവസം പെണ്‍കുട്ടി ഓടി രക്ഷപ്പെടുകയും തന്റെ സുഹൃത്തിന്റെ വീട്ടില്‍ അഭയം പ്രാപിക്കുകയും ചെയ്തു. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

 

Latest News