കര്‍ണാടകയില്‍ കോവിഡ് ബാധിതര്‍ 51 ആയി

ബംഗളൂരു- കര്‍ണാടകയില്‍ കോവിഡ് ബാധിതരുടെ എണ്ണം 51 ആയി ഉയര്‍ന്നു. 10 പേര്‍ക്കു കൂടി ബുധനാഴ്ച രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണിത്. ബംഗളൂരുവില്‍ മാത്രം ചികിത്സയിലുള്ള കോവിഡ് ബാധിതര്‍ 32. കലബുറഗി3, കുടക്1, ചിക്കബെല്ലാപുര3, മൈസൂരു 2, ധാര്‍വാഡ്1, ദക്ഷിണ കന്നഡ5, ഉത്തര കന്നഡ2, ദാവനഗെരെ1, ഉഡുപ്പി1 എന്നിങ്ങനെയാണു മറ്റു കണക്കുകള്‍.
ദാവനഗെരെയില്‍നിന്നുള്ള ബി.ജെ.പി എം.പിയും മുന്‍ കേന്ദ്രമന്ത്രിയുമായി ജി.എം. സിദ്ധേശ്വരയുടെ മകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. യു.എസിലെ ഫ്രഞ്ച് ഗയാനയില്‍നിന്നു ന്യൂയോര്‍ക്ക്, ദല്‍ഹി വഴി 20ന് ബംഗളൂരുവിലെത്തുകയായിരുന്നു. ചിത്രദുര്‍ഗ സ്വദേശിനിയായ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന 2 മക്കളുടെ സ്രവ പരിശോധനാ റിപ്പോര്‍ട്ട് ഇതേവരെ ലഭിച്ചിട്ടില്ലെന്ന് ചിത്രദുര്‍ഗ കലക്ടര്‍ വിനോദപ്രിയ പറഞ്ഞു.

 

Latest News