Sorry, you need to enable JavaScript to visit this website.

ഇംഗ്ലീഷ് ചിത്രം സംവിധാനം ചെയ്യണം -ശ്രീകുമാരൻ തമ്പി

മലയാള സിനിമയിലെ സകലകലാ വല്ലഭനാണ് 80 തിന്റെ നിറവിൽ നിൽക്കുന്ന ശ്രീകുമാരൻ തമ്പി. സിനിമയുടെ അണിയറയിൽ അദ്ദേഹം കൈവെക്കാത്ത മേഖലകൾ ചുരുക്കം. 278 ചിത്രങ്ങൾക്ക് പാട്ടെഴുതി. 85 തിരക്കഥാ സംഭാഷണം, 30 ചിത്രങ്ങൾ സംവിധാനം, 26 ചിത്രങ്ങൾ സ്വന്തമായി നിർമിച്ചു, രണ്ട് സിനിമകൾക്കും 14 പരമ്പരകൾക്കും 42 ഡോക്യുമെന്ററികൾക്കും സംഗീതം ചെയ്തു. നസീറും, സത്യനും മുതൽ ഇക്കാലത്തെ നായകന്മാരെ വരെ വെച്ച് സിനിമയെടുത്തു. 
ഈ 80-ാം വയസ്സിലും സിനിമ അദ്ദേഹത്തിന് മതിവന്നിട്ടില്ല. പക്ഷെ ഒരാഗ്രഹം. ഞാൻ ഇനി സംവിധാനം ചെയ്യുന്നെങ്കിൽ അതൊരു ഇംഗ്ലീഷ് ചിത്രമായിരിക്കും -അദ്ദേഹം ഒരു സിനിമാ പ്രസിദ്ധീകരണത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 


എന്നെപ്പോലെ ഒരാൾ ലോക സിനിമയിൽ തന്നെ ഉണ്ടായിരിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഇത്രയൊക്കെ ചെയ്തിട്ടും ഞാൻ ധനവാനല്ല. അതുകൊണ്ട് തന്നെ പണം എന്റെ ലക്ഷ്യമല്ല.
വഞ്ചിക്കാൻ ഞാൻ തയ്യാറായിരുന്നില്ല. ഞാൻ എന്റെ വഴിയേ നടന്നു. അതുകൊണ്ട് തന്നെ തിരിഞ്ഞ് നോക്കുമ്പോൾ എനിക്ക് അഭിമാനമുണ്ട്. ഒന്നിലും പശ്ചാത്താപം തോന്നുന്നില്ല. ജീവിതത്തിലുടനീളം ഞാൻ അപ്രിയ സത്യം മാത്രമാണ് പറഞ്ഞത്. അതുകൊണ്ട് ഉന്നത വിജയം നേടാനാകാത്തതിൽ ദുഃഖമില്ലെന്നും അദ്ദേഹം പറഞ്ഞു.  

 

Latest News