മന്ത്രിസഭാ യോഗം മുതല്‍ അനാദിക്കടകളില്‍ വരെ സാമൂഹിക അകലം പാലിച്ച് ഇന്ത്യ

ന്യൂദല്‍ഹി- കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യം മുഴുവന്‍ അടിച്ചിട്ടിരിക്കെ, ജനങ്ങള്‍ സാമൂഹിക അകലം പാലിക്കുന്നതിന്റെ വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു.
കേന്ദ്ര കാബിനറ്റ് മുതല്‍ പലവ്യഞ്ജന കടകളില്‍ ക്യൂ നില്‍ക്കുന്നതുവരെ ജനങ്ങള്‍ തമ്മില്‍ കൃത്യമായ അകലം പാലിക്കുന്നു. രോഗം വ്യാപിക്കുന്നത് തടയുകയാണ് പ്രധാനമെന്നും അത്യാഹിതത്തിലേക്ക് നീങ്ങരുതെന്നുമുള്ള മുന്നറിയിപ്പുകള്‍ ജനങ്ങള്‍ അക്ഷരാര്‍ഥത്തില്‍ ഉള്‍ക്കൊള്ളുന്നു.

https://www.malayalamnewsdaily.com/sites/default/files/2020/03/25/bachanone.jpg

https://www.malayalamnewsdaily.com/sites/default/files/2020/03/25/kashmirq.jpg
അവശ്യ വസ്തുക്കളും പാല്‍, പലചരക്കുകള്‍, പഴം, പച്ചക്കറി, മരുന്ന് തുടങ്ങിയവയും മാത്രമാണ് ലഭ്യമാക്കുന്നത്. ചികിത്സയുമായി ബന്ധപ്പെട്ട അത്യാവശ്യ യാത്രകള്‍ മാത്രം പോലീസ് അനുവദിക്കുന്നു. വാഹനങ്ങള്‍ നിര്‍ത്തി, അത്യാവശ്യമായി യാത്ര ചെയ്യുന്നവരോട് മാസ്‌ക് ധരിക്കാന്‍ പോലീസുകാര്‍ നിര്‍ദേശിക്കുന്നു. സുരക്ഷിത വസ്ത്രങ്ങളണിഞ്ഞാണ് പോലീസുകാരും റോഡുകളിലുള്ളത്. കാര്‍ അണുമുക്തമാക്കാന്‍ സഹായിക്കുന്ന പോലീസ് രോഗികളെ ആശുപത്രികളിലെത്തിക്കാന്‍ അകമ്പടി പോകുന്നു.

https://www.malayalamnewsdaily.com/sites/default/files/2020/03/25/q2.jpg
ജനങ്ങള്‍ പലചരക്ക് കടക്കുമുന്നില്‍ അകലം പാലിച്ചു കൊണ്ട് വരി നില്‍ക്കുന്ന ചിത്രം മെഗാ സ്റ്റാര്‍ അമിതാഭ് ബച്ചന്‍ ട്വീറ്റ് ചെയ്തു. നിശ്ചത അകലത്തില്‍ വൃത്തം വരച്ച് അതിനകത്താണ് പലചരക്കുകള്‍ ലഭിക്കുന്നതിനായി ആളുകള്‍ കാത്തുനില്‍ക്കുന്നത്. ജമ്മു കശ്മീരില്‍ റോഡില്‍ നിശ്ചിത അകലത്തില്‍ വൃത്തം വരച്ച് അതിനകത്ത് ആളുകള്‍ ഇരിക്കുന്ന ചിത്രങ്ങളും പുറത്തുവന്നു.
അകലം പാലിച്ച് ഇരുന്നുകൊണ്ടായിരുന്നു കേന്ദ്ര കാബിനറ്റ് യോഗം. ഭക്ഷ്യവസ്തുക്കള്‍ ഉറപ്പാക്കുന്നതിന് സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍ ട്വീറ്റ് ചെയ്തു.

 

Latest News