ചെർപ്പുളശേരി സ്വദേശി ജിദ്ദയിൽ ഉറക്കത്തിൽ മരിച്ചു

ജിദ്ദ- ചെർപ്പുളശേരി സ്വദേശി സലിം മാട്ടറ (61) ഹൃദയാഘാതത്തെ തുടർന്ന് താമസ സ്ഥലത്ത് ഉറക്കത്തിൽ മരണപ്പെട്ടു. 32  വർഷമായി കുടുംബത്തോടൊപ്പം ജിദ്ദയിൽ പ്രവാസ ജീവിതം നയിക്കുന്ന ഇദ്ദേഹം നിസാൻ സ്‌പെയർ പാട്‌സ് മാനേജറായി ജോലി ചെയ്ത് വരികയായിരുന്നു. എം.ഇ.എസ്, കൈരളി തുടങ്ങിയ സംഘടനകളിൽ സജീവ സാന്നിധ്യമായിരുന്നു. ഇപ്പോൾ ജിദ്ദ കിംഗ് ഫഹദ് ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തിയാക്കി ജിദ്ദയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
പിതാവ്: മുഹമ്മദ് മാട്ടറ, മാതാവ്: ബീബിമാൾ.  ഭാര്യ: ആയിഷാബി, മക്കൾ: നൂറ, ലൈല, ആമിർ. മരുമക്കൾ: നഹാസ് (ദുബൈ) ഹിജാസ് (ബഹ്‌റൈൻ) സഹോദരങ്ങൾ: സൈഫു, സുഹൈൽ, റുബീന, ആസ്യ.
 

Latest News