രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു, വിനിമയ നിരക്ക് 20 രൂപ കടന്നു

ദുബായ്- കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ രൂപക്ക് റെക്കോര്‍ഡ് വിലയിടിവ്. ഡോളര്‍ വില ശക്തിപ്പെട്ടു രൂപക്കെതിരേ ഒരു ഘട്ടത്തില്‍ 76.20 വരെ വന്നു. എന്നാല്‍ ഉച്ചക്ക് പിന്നീട് അത് കുറഞ്ഞ് 76.01 ല്‍ നിന്നു. ദിര്‍ഹത്തിനെതിരേ 20.70 വരെ വന്നിട്ട് പിന്നീട് 20.45 ല്‍ എത്തി.
സൗദി റിയാലിനും മൂല്യം 20 രൂപ കടന്നു. മണി എക്‌സ്‌ചേഞ്ചുകളില്‍ 19.70 നും 19.90 നുമിടയിലാണ് വ്യാപാരം നടന്നത്. അതേസമയം ധനവിനിമയ കേന്ദ്രങ്ങളില്‍ വലിയ തിരക്കുണ്ടായില്ല.

മാസാവസാനം ആയതു മൂലം എല്ലാവരും ശമ്പളം പ്രതീക്ഷിക്കുകയാണ്.  ഈ മാസമാദ്യം മുതല്‍ മികച്ച നിരക്കായിരുന്നതിനാല്‍ പ്രവാസികളില്‍ നല്ലൊരു ഭാഗവും പണം നാട്ടിലേക്ക് അയച്ചു കഴിഞ്ഞിരുന്നു. മണി എക്‌സ്‌ചേഞ്ചുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുമോ എന്ന് പലര്‍ക്കും ആശങ്കയുണ്ട്. കറന്‍സി ഇടപാടുകള്‍ പരിമിതപ്പെടുത്തണമെന്ന ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പാണ് കാരണം.

 

Latest News