Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പഴം, പച്ചക്കറികൾ ഓൺലൈനിൽ എത്തിക്കും -മന്ത്രി

കൊച്ചി - കൊവിഡ്-19 രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ലോക്ക്ഡൗൺ നടപ്പാക്കിയിരിക്കുന്ന സാഹചര്യത്തിൽ ആവശ്യമായ പഴം- പച്ചക്കറികൾ ഓൺലൈൻ വഴി വീടുകളിൽ എത്തിക്കാനുള്ള സംവിധാനം ഏർപ്പെടുത്തുമെന്ന് മന്ത്രി വി.എസ് സുനിൽകുമാർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഹോർടി കോർപിന്റെയും കൃഷി വകുപ്പിന്റെയും നേതൃത്വത്തിൽ ആവശ്യമായ പച്ചക്കറികൾ നമ്മുടെ നാട്ടിലെ കൃഷിക്കാരിൽ നിന്നും ശേഖരിച്ച് ഇത് ഓൺലൈൻ ബിസിനസ് നടത്തുന്ന കമ്പനികളുമായി ചേർന്ന് ആളുകളിൽ എത്തിക്കാനുള്ള നടപടികളുമായാണ് മുന്നോട്ടു പോകുന്നത്. രണ്ടു ദിവസത്തിനുളളിൽ ഇത് നടപ്പിലാക്കും. കേരളത്തിലാദ്യമായി എറണാകുളം ജില്ലയിലായിരിക്കും ഇത് നടപ്പിലാക്കുകയെന്നും മന്ത്രി പറഞ്ഞു. അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിനുള്ള നടപടികൾ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ സ്വീകരിക്കുന്നുണ്ട്.  ആളുകൾ ആവശ്യത്തിലധികം സാധനങ്ങൾ വാങ്ങിക്കൂട്ടുന്നത് ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു.

രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം അഞ്ച് മണിവരെ അവശ്യവസ്തുക്കളുടെ വിതരണം അനുവദിക്കുന്നുണ്ട്. തിരക്കില്ലാതെ ജനങ്ങൾക്ക് തങ്ങൾക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. പൊതുവിപണിയിൽ അവശ്യസാധനങ്ങൾക്ക് കൂടുതൽ വില ഈടാക്കുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കും. വിലവർധനവിനെതിരെ ജില്ലയിൽ നിലവിൽ കേസുകൾ ഒന്നും എടുത്തിട്ടില്ല. 
അതേ സമയം ക്വാറന്റൈൻ നിർദ്ദേശം കണക്കാക്കാതെ പുറത്തിറങ്ങിയ എട്ട് പേർക്കെതിരെ ജില്ലയിൽ കേസുകൾ എടുത്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. പൊതുവിൽ സർക്കാർ ഓഫീസുകളുടെ പ്രവർത്തനങ്ങൾ നിയന്ത്രിച്ചിട്ടുണ്ടെങ്കിലും ആരോഗ്യവകുപ്പ്, സിവിൽ സപ്ലൈസ് വകുപ്പ് പോലുള്ള വിവിധ വകുപ്പുകൾ പൂർണതോതിൽ പ്രവർത്തിക്കുകയാണെന്നും മന്ത്രി പറഞ്ഞു.  

 

Latest News