വിലക്ക് ലംഘിച്ച് ബീച്ചിലെത്തി വീഡിയോ; ദുബായില്‍ ഒരു വിദേശി കൂടി അറസ്റ്റില്‍

ദുബായ്- കൊറോണ ജാഗ്രതയുടെ ഭാഗമായുള്ള നിർദേശങ്ങള്‍ ലംഘിച്ച് ബീച്ചിലെത്തി സ്വന്തം വീഡിയോ പോസ്റ്റ് ചെയ്ത യൂറോപ്പുകാരനെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. യു.എ.ഇയുടെ ഔദ്യോഗിക വാർത്താ ഏജന്‍സി വാം റിപ്പോർട്ട് ചെയ്തതാണ് ഇക്കാര്യം. പൊതുസ്ഥലങ്ങളില്‍ കൂട്ടം ചേരുന്നത് നേരത്തെ വിലക്കിയ യു.എ.ഇ അധികൃതർ ബീച്ചുകള്‍ അടച്ചതായും അറിയിച്ചിരുന്നു.

പ്രാദേശിക, ഫെഡറല്‍ നിയമങ്ങളും കൊറോണ വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച നിർദേശങ്ങളും ലംഘിക്കുന്നവർ കർശന നിയമനടപടികള്‍ നേരിടേണ്ടി വരുമെന്ന് ദുബായ് പോലീസ് മുന്നറിയിപ്പ് നല്‍കി.

നിർദേശങ്ങളെ പരിഹസിച്ച് ബീച്ചിലെത്തിയ മറ്റൊരു വിദേശിയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

Latest News