അബുദാബി- യു.എ.ഇയില്‍ പുതിയ 45 കൊറോണ കേസുകള്‍കൂടി. ഇതോടെ രാജ്യത്ത് കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 198 ആയി.
പുതുതായി രോഗം ബാധിച്ചവരില്‍ വിവിധ രാജ്യക്കാരുണ്ട്. യു.കെ, കനഡ, ഇന്ത്യ, റഷ്യ, പാക്കിസ്ഥാന്‍, ഫിലിപ്പൈന്‍സ്, ഇറാഖ്, കുവൈത്ത്, ഇറ്റലി, എതോപ്യ, ലബനോന്‍, സോമാലിയ, സുഡാന്‍, ഈജിപ്ത്, മോണ്ടിനാഗ്രോ, ഫ്രാന്‍സ്, പോളണ്ട് സ്വദേശികള്‍ ഇതില്‍ ഉള്‍പ്പെടുന്നതായി പകര്‍ച്ചവ്യാധി പ്രതിരോധ വകുപ്പിലെ ഡോ. ഫരീദ അല്‍ ഹൊസാനി പറഞ്ഞു.
ഇക്കൂട്ടത്തിലെ ഒരു കൊറോണ ബാധിതന്‍, വിദേശത്തുനിന്നെത്തിയ ആളാണ്. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ക്വാറന്റൈനില്‍ പോകാത്ത ഇയാള്‍ കുടുംബാംഗങ്ങള്‍ അടക്കം 17 പേര്‍ക്ക് രോഗം പകര്‍ന്നു നല്‍കിയതായി അവര്‍ പറഞ്ഞു.






