ഗള്‍ഫ് വിദ്യാര്‍ഥികളെ യു.കെയില്‍നിന്ന് തിരികെയെത്തിച്ച് യു.എ.ഇ

അബുദാബി- ഉപരിപഠനത്തിനു പോയി യു.കെയില്‍ കുടുങ്ങിയ ഗള്‍ഫ് രാജ്യങ്ങളിലെ 400 വിദ്യാര്‍ഥികളെ യു.എ.ഇ തിരികെ എത്തിച്ചു. രണ്ട് വിമാനങ്ങളിലായാണ് കുവൈത്തടക്കം വിവിധ രാജ്യങ്ങളിലെ വിദ്യാര്‍ഥികളെ യു.എ.ഇയില്‍ എത്തിച്ചത്. കുവൈത്ത് വ്യോമഗതാഗതം റദ്ദാക്കിയതോടെ ഇവരുടെ തിരിച്ചു പോക്ക് വഴിമുട്ടിയിരുന്നു.
ശനിയാഴ്ച രാവിലെ വിമാനത്താവളത്തില്‍ ഇറങ്ങിയ വിദ്യാര്‍ഥികള്‍ വൈദ്യ പരിശോധനകള്‍ക്ക് ശേഷം രാജ്യത്തെ ഒരു ഹോട്ടലില്‍ ക്വാറന്റീനിലാണ്.
ബ്രിട്ടനില്‍ കൊറോണ വ്യാപനം ശക്തമായതോടെ അവിടെ ഉപരിപഠനം നടത്തുന്ന വിവിധ രാജ്യക്കാരായ വിദ്യാര്‍ഥികള്‍ ആശങ്കയിലാണ്. ബ്രിട്ടനില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിസ്സംഗത കാര്യമായ വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്.

 

Latest News