മനാമ- ബഹ്‌റൈനില്‍ കോവിഡ് 19 ബാധിച്ച് ഒരു വനിത കൂടി മരിച്ചതോടെ കടുത്ത നിയന്ത്രണങ്ങള്‍. രണ്ടാമത്തെ മരണമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഗള്‍ഫ് രാജ്യങ്ങളില്‍ ആദ്യത്തെ കൊറോണ മരണം ബഹ്റൈനിലായിരുന്നു.
എല്ലാ വാണിജ്യ ഷോപ്പുകളും മാര്‍ച്ച് 26 മുതല്‍ താല്‍കാലികമായി അടച്ചിടുവാന്‍ അധികൃതര്‍ നിര്‍ദേശിച്ചു. സൂപ്പര്‍മാര്‍ക്കറ്റുകളും കോള്‍ഡ് സ്‌റ്റോറുകളും ഫാര്‍മസികളും ബാങ്കുകളും മറ്റും തുറന്നു പ്രവര്‍ത്തിക്കും. ബഹ്‌റൈന്‍ വാണിജ്യ വ്യവസായകാര്യ മന്ത്രി സെയദ് ബിന്‍ റാഷിദ് അല്‍ സയാനിയാണ് ഇക്കാര്യമറിയിച്ചത്.
നിയന്ത്രണങ്ങളില്‍ ആശങ്കാകുലരാവേണ്ടതില്ലെന്നും രോഗബാധ തടയുക എന്നത് മാത്രമാണുദ്ദേശമെന്നും മന്ത്രി വ്യക്തമാക്കി. രണ്ടാഴ്ചക്കാലത്തേക്കാണ് നിയന്ത്രണം.
ചികിത്സയിലായിരുന്ന 51 വയസ്സുള്ള ബഹ്‌റൈനി വനിതയാണ് കഴിഞ്ഞ ദിവസം മണമടഞ്ഞത്. ഇറാനില്‍ കുടുങ്ങിയിരുന്ന ഇവര്‍ മാര്‍ച്ച് ആദ്യവാരം രാജ്യത്തെത്തിയ ആദ്യ സംഘത്തില്‍ ഉണ്ടായിരുന്നു. വൈറസ് ബാധ കണ്ടെത്തിയതിനാല്‍ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലായിരുന്നു.