മുംബൈ- കോവിഡ് പ്രതിരോധത്തിന് വെറും സോപ്പ് പേരാ ഡെറ്റോള്‍ ഹാന്‍ഡ് വാഷ് തന്നെ വേണമെന്ന പരസ്യം ഒടുവില്‍ ഡെറ്റോള്‍ കമ്പനി പിന്‍വലിച്ചു.
ഒരു മാസത്തേക്ക് പരസ്യം നിര്‍ത്തുമെന്നാണ് ഡെറ്റോള്‍ ഹാന്‍ഡ് വാഷ് നിര്‍മാതാക്കളായ റെക്കിറ്റ് ബെന്‍കിസര്‍ ബോംബെ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. വിവാദ പരസ്യത്തിനെതിരെ ലൈഫ് ബോയ് സോപ്പ് നിര്‍മാതാക്കളായ ഹിന്ദുസ്ഥാന്‍ യൂനിലിവര്‍ കമ്പനിയാണ് കോടതിയെ സമീപിച്ചത്.
കോവിഡ് രോഗ ബാധക്കെതിരെ ലോകം പൊരുതുന്നതിനിടെ, സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ നന്നായി കഴുകാനാണ് ലോകാരോഗ്യ സംഘടന പ്രതിരോധ മാര്‍ഗമായി നിര്‍ദേശിച്ചത്.
സോപ്പ് കട്ടകള്‍ കൊണ്ട് കാര്യമില്ലെന്ന ഡെറ്റോള്‍ ഹാന്‍ഡ് വാഷ് പരസ്യം ഇതിനെതിരാണെന്നാണ് ലൈഫ് ബോയ് ചൂണ്ടിക്കാട്ടിയത്.