കണ്ണൂർ- ജില്ലയിലെ എടക്കാട് പ്രദേശത്ത് കൊറോണ വൈറസ് ബാധ ചെറുക്കാൻ ആകാശത്തുനിന്ന് മരുന്ന് തെളിക്കുമെന്ന് വാട്സാപ്പിലൂടെ വ്യാജ പ്രചാരണം നടത്തിയ യുവാവ് അറസ്റ്റിൽ.
മുഴപ്പിലങ്ങാട് ബീച്ച് റോഡിൽ അലിനാസിലെ ഷാന ഷെരീഫിനെയാണ് എടക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.
കൊറോണ വൈറസിനെ ചെറുക്കാന്‍ ഹെലികോപ്റ്ററിൽ മീഥൈൽ വാക്സിൻ എന്ന വിഷപദാർഥം തെളിക്കുമെന്നാണ് ഇയാൾ വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിച്ചത്.
ഈ സന്ദേശം പ്രചരിച്ച വാട്സാപ്പ് ഗ്രൂപ്പിന്റെ അഡ്മിനെ കണ്ടെത്താനും പോലീസ് അന്വേഷണം തുടരുകയാണ്.






