ന്യൂദൽഹി- കൊറോണ വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി സുപ്രീം കോടതി ഭാഗികമായി അടച്ചു.
സുപ്രീം കോടതി പരിസരത്തേക്ക് ആർക്കും പ്രവേശനം അനുവദിക്കില്ല. അഭിഭാഷകരുടെ ചേംബറുകൾ അടക്കും. അടിയന്തര കേസുകളിൽ അഭിഭാഷകരുടെ ഓഫീസുകൾ വഴി വീഡിയോ കോൺഫറൻസിംഗില്‍ വാദങ്ങൾ നടക്കും.
ചീഫ് ജസ്റ്റിസിന്റെ ഓഫീസില്‍ ഇതിനുള്ള സജ്ജീകരണങ്ങൾ ഏർപ്പെടുത്തി. നാളെ മുതൽ അടിയന്തര പ്രാധാന്യമുള്ള കേസുകളില്‍ ആഴ്ചയിൽ ഒരു ദിവസം വീഡിയോ കോൺഫറന്‍സിംഗിലൂടെ വാദം കേള്‍ക്കുമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ അറിയിച്ചു.
സുപ്രീം കോടതി അഭിഭാഷകരുടെ പ്രോക്സിമിറ്റി കാർഡുകള്‍ താത്കാലികമായി സസ്പെൻഡ് ചെയ്യുന്നുവെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
ഏപ്രിൽ നാല് വരെ പ്രവർത്തിക്കില്ലെന്ന് ബാർ അസോസിയേഷനും അറിയിച്ചു. രജിസ്ട്രി സ്റ്റാഫ് അടക്കമുള്ളവരും ഏപ്രിൽ നാല് വരെ പ്രവർത്തിക്കില്ല.






