റിയാദ്- കോവിഡ് വൈറസ് വ്യാപനത്തിനെതിരെ ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്ന ആരോഗ്യവകുപ്പിലെയും മറ്റുമുള്ള ഉദ്യോഗസ്ഥരെ മോശമാക്കി ചിത്രീകരിച്ചും എതിര്‍ത്തും വീഡിയോ തയ്യാറാക്കി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സൗദി യുവാവ് അറസ്റ്റില്‍.
തുടര്‍ നടപടികള്‍ക്കായി ഇയാളെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായി റിയാദ് പോലീസ് വക്താവ് ലഫ് കേണല്‍ ശാകിര്‍ ബിന്‍ സുലൈമാന്‍ അല്‍തുവൈജരി അറിയിച്ചു.