ദോഹ- ഖത്തറില്‍ പുതുതായി 13 കോവിഡ് വൈറസ് ബാധ കൂടി സ്ഥിരീകരിച്ചു. അഞ്ച് ഖത്തര്‍ പൗരന്മാരടക്കം ഭൂരിഭാഗം പേരും വിദേശ യാത്ര കഴിഞ്ഞെത്തിയവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ബാക്കിയുള്ളവര്‍ വിദേശികളാണ്.
ഒരു ഖത്തര്‍ പൗരനടക്കം ആറു പേര്‍ രോഗമുക്തി നേടിയതായും മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് രോഗവിമുക്തി നേടിയവരുടെ എണ്ണം 33 ആയതായും മന്ത്രാലയത്തെ ഉദ്ധരിച്ച് ഖത്തര്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.






