ഇന്ത്യയില്‍ വാട്‌സാപ്പ് ലഭിക്കുന്നില്ലെന്ന് പരാതി

ന്യൂദല്‍ഹി- ഇന്ത്യയില്‍ പലയിടത്തും വാട്‌സാപ്പ് ഉപയോക്താക്കള്‍ക്ക് ഇന്ന് വൈകിട്ട് മുതല്‍ സേവനം മുടങ്ങിയതായി റിപ്പോര്‍ട്ട്. മെസേജിംഗ് അടക്കമുള്ള ആപ്പുകള്‍ നിശ്ചലമാകുന്നത് നിരീക്ഷിക്കുന്ന ഡൗണ്‍ഡിറ്റക്ടറാണ് വാട്‌സ്ആപ്പില്‍ പ്രശ്‌നങ്ങള്‍ നേരിടുന്നതായി റിപ്പോര്‍ട്ട് ചെയ്തത്.


വൈകിട്ട് ഏഴു മണി മുതല്‍ വാട്‌സാപ്പ് കിട്ടാതായി എന്നാണ്  ഉപോയക്താക്കള്‍ പരാതിപ്പെട്ടത്. ഫേസ് ബുക്ക് ഉടമസ്ഥതയിലുള്ള വാട്‌സാപ്പിന് ഇന്ത്യയില്‍ മാത്രമാണ് പ്രശ്‌നങ്ങള്‍ നേരിട്ടതെന്ന് ഡൗണ്‍ഡിറ്റക്ടര്‍ മാപ്പ് വ്യക്തമാക്കുന്നു. ഉപയോക്താക്കള്‍ ട്വിറ്ററില്‍ ഇക്കാര്യം പങ്കുവെച്ചു.

മെസേജുകള്‍ അയക്കുവാനോ സ്വീകരിക്കുവാനോ കഴിയുന്നില്ലെന്നും തുടര്‍ച്ചയായി കണക്ടിംഗ് കാണിക്കുന്നുവെന്നാണ് ഉപയോക്താക്കള്‍ അറിയിച്ചത്.
എല്ലാ ഉപയോക്താക്കള്‍ക്കും പ്രശ്‌നം നേരിട്ടില്ലെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. സന്ദേശങ്ങളും ഇമേജുകള്‍, വീഡിയോകള്‍ എന്നിവപോലുള്ള മീഡിയ ഫയലുകളും തടസ്സമില്ലാതെ അയക്കാന്‍ സാധിച്ചുവെന്നും യഥാസമയം ലഭിച്ചുവെന്നും മറ്റു ഉപയോക്താക്കള്‍ പറഞ്ഞു.

 

Latest News