കോവിഡ് പോരാട്ടത്തില്‍ ഹദീസുകള്‍ ആയുധമാക്കണം; വൈറലായി ന്യൂസ് വീക്ക് ലേഖനം

റിയാദ്- ലോകമെമ്പാടും പടരുന്ന കോവിഡിനെതിരായ പോരാട്ടത്തില്‍ ശുചിത്വവും കരുതല്‍ നിരീക്ഷണവും ആയുധമാകുമ്പോള്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് പ്രവാചകന്‍ മഹമ്മദ് (നബി) ഇതേ മാര്‍ഗങ്ങളാണ് ഉപദേശിച്ചതെന്ന് ന്യൂസ് വീക്ക് ലേഖനം.
അമേരിക്കന്‍ വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ച ലേഖനം സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
ആഗോള പ്രശസ്തനായ ക്രായിഗ് കോണ്‍സിഡിന്‍ പ്രസിദ്ധീകരിച്ച ലേഖനം അറബ് പത്രങ്ങള്‍ പുനഃപ്രസിദ്ധീകരിച്ചു.  ശുചിത്വവും മറ്റുള്ളവരില്‍നിന്ന് അകലം പാലിക്കലും ക്വാറന്റൈനുമാണ് പ്രധാനമെന്ന് ഡോ.ആന്റണി ഫൗച്ചി, ഡോ.സഞ്ജയ് ഗുപ്ത തുടങ്ങിയ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ പകര്‍ച്ച വ്യാധി വേളകളില്‍ വ്യക്തി ശുചിത്വവും കരുതല്‍ നിരീക്ഷണവുമാണ് വേണ്ടത് നിര്‍ദേശിച്ചത് പ്രവാചകന്‍ മുഹമ്മദാണെന്ന് പറഞ്ഞുകൊണ്ടാണ് ക്രായിഗിന്റെ ലേഖനം. റൈസ് സര്‍വകലാശാലയിലെ സോഷ്യോളജി പ്രൊഫസറും ആഗോള പ്രശസ്തനായ പ്രഭാഷകനും പണ്ഡിതനും എഴുത്തുകാരനുമാണ് അദ്ദേഹം.
കൊറോണ പേലുള്ള മഹാമാരി തടയാന്‍ പ്രാര്‍ത്ഥന മാത്രം മതിയോ എന്നാണ് ഇക്കാര്യത്തില്‍ പ്രവാചകന്റെ അധ്യാപനങ്ങള്‍ ചൂണ്ടിക്കാട്ടി ക്രായിഗ് ചോദിക്കുന്നത്.
ഒരു പ്രദേശത്തു പകര്‍ച്ച വ്യാധി ഉണ്ടായതായി അറിഞ്ഞാല്‍  അവിടേക്കു പോകരുത്, നിങ്ങള്‍ ഉള്ള സ്ഥലത്ത് അതുണ്ടായാല്‍ നിങ്ങള്‍ അവിടെ നിന്ന് പുറത്തു പോകുകയും അരുത് എന്നു പഠിപ്പിക്കുന്ന നബിവചനം ലേഖനത്തില്‍ ഉദ്ധരിക്കുന്നു.
രാവിലെ എഴുന്നേറ്റ ഉടന്‍ കൈകള്‍ കഴുകണമെന്നതുള്‍പ്പെടേയുള്ള ഇസ്‌ലാമിന്റെ ശുചിത്വ പാഠങ്ങളും വിശദീകരിക്കുന്ന ലേഖനം ഒരു പകര്‍ച്ച വ്യാധി വിദഗ്ധനല്ലാത്ത പ്രവാചകനാണ് ഇതൊക്കെ പറഞ്ഞെതുന്നും എടുത്തു പുറയന്നു.  
ഒട്ടകത്തെ കെട്ടിയിട്ട ശേഷമായിരിക്കണം നിങ്ങള്‍ ദൈവത്തില്‍  ഭരമേല്‍പിക്കേണ്ടതെന്ന പ്രവാചക അധ്യാപനവും
പ്രാര്‍ഥനികള്‍ക്കു മുമ്പേ മുന്‍കരുല്‍ നടപടികള്‍ സ്വീകരിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി ക്രായിഗ് ഉണര്‍ത്തുന്നു.

 

Latest News