ദോഹ- രാജ്യത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ 80 ശതമാനം ജീവനക്കാരും വര്‍ക്ക് അറ്റ് ഹോം ആരംഭിച്ചു. 20 ശതമാനം പേര്‍ മാത്രമായിരിക്കും ഓഫീസുകളില്‍ ഹാജരാകുക. കോവിഡ്19 വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് വീടുകളില്‍ ഇരുന്ന് ജോലി ചെയ്താല്‍ മതിയെന്ന് നിര്‍ദേശിച്ചിരിക്കുന്നത്.
ആരോഗ്യം, സൈന്യം, സുരക്ഷ എന്നീ മേഖലകളിലുള്ളവര്‍ക്ക് നിര്‍ദേശം ബാധകമല്ല. സ്വകാര്യ മേഖലയിലെ ഓഫിസുകള്‍ പതിവ് പോലെ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലാ കമ്പനികളും ജീവനക്കാര്‍ക്ക് നല്‍കുന്ന ജോലികള്‍ ഓഫീസിനുള്ളില്‍ മാത്രമാക്കി പരിമിതപ്പെടുത്തണമെന്ന് നേരത്തെ തന്നെ തൊഴില്‍ മന്ത്രാലയം നിര്‍ദേശം നല്‍കിയിരുന്നു.
ഖത്തര്‍ ഫൗണ്ടേഷന്‍, കത്താറ പൈതൃക കേന്ദ്രം, എജ്യൂക്കേഷന്‍ സിറ്റി തുടങ്ങിയ പൊതുകേന്ദ്രങ്ങളിലെ ജീവനക്കാര്‍ക്ക് നേരത്തെ തന്നെ വീടുകളില്‍ ഇരുന്ന് ജോലി ചെയ്യാന്‍ നിര്‍ദേശം നല്‍കിയിരുന്നു. സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കും തുടക്കമായി.