കൂട്ടം കൂടരുത്, കര്‍ശന നിര്‍ദേശവുമായി ഖത്തര്‍

ദോഹ- പൊതു ഇടങ്ങളില്‍ ഒത്തുകൂടുന്നതിന് വിലക്കേര്‍പ്പെടുത്തി ഖത്തര്‍. കോവിഡ്19 വ്യാപനം തടയുന്നതിന്റെ  ഭാഗമായി പ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ഥാനിയുടേതാണ് ഉത്തരവ്. കോര്‍ണിഷ്, പൊതു പാര്‍ക്കുകള്‍, ബീച്ചുകള്‍ എന്നിവയെല്ലാം അടച്ചു. ഉത്തരവ് ലംഘിക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ മൊബൈല്‍ പട്രോള്‍ സംഘം സജീവമായി.
ഉത്തരവ് ലംഘിക്കുന്നവരെ അറസ്റ്റ് ചെയ്യും. ലംഘനങ്ങള്‍ 4457 9999 എന്ന നമ്പറില്‍ വിളിച്ചറിയിക്കാം. ഭക്ഷ്യ ഉല്‍പന്ന വില്‍പന ശാലകള്‍, ഫാര്‍മസികള്‍, റസ്റ്ററന്റുകളിലെ ഡെലിവറി സേവനങ്ങള്‍ എന്നിവ സാധാരണ പോലെ തന്നെ പ്രവര്‍ത്തിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
കാര്‍, ബസ്, ട്രക്ക് എന്നിവയിലുള്ള യാത്രകള്‍ക്ക് വിലക്ക് ഇല്ലെന്ന് വ്യക്തമാക്കി മന്ത്രാലയം ട്വീറ്റ് ചെയ്തിട്ടുണ്ട്.

 

Latest News