അസുഖമുള്ളവര്‍ക്ക് സലൂണില്‍ വിലക്ക്

ഷാര്‍ജ- അസുഖങ്ങളുമായി വരുന്നവരുടെ മുടി സലൂണില്‍ വെട്ടില്ല. പനിയും ചുമയും മറ്റുമായി വരുന്നവര്‍ക്ക് സേവനം നല്‍കരുതെന്നു സലൂണുകള്‍ക്കു നിര്‍ദേശം നല്‍കി ഷാര്‍ജ മുനിസിപ്പാലിറ്റി. ഉപയോക്താക്കളുടെ എണ്ണം ക്രമപ്പെടുത്തുകയും ഉപയോക്താക്കള്‍ പെട്ടെന്നു സലൂണ്‍ വിട്ടുപോകുകയും വേണമെന്നും അധികൃതര്‍ പറഞ്ഞു.
കോവിഡ് 19 വ്യാപനം തടയാന്‍ മുനിസിപ്പാലിറ്റിയിലെ സലൂണുകളില്‍ ജോലി ചെയ്യുന്നവര്‍ ഗ്ലൗസുകളും മാസ്‌കുകളും ധരിച്ചിരിക്കണമെന്നും കര്‍ശന നിര്‍ദേശമുണ്ട്. ജോലി ചെയ്യുന്നവര്‍  ഇടയ്ക്കിടെ കൈകള്‍ സോപ്പുപയോഗിച്ച് വൃത്തിയാക്കണം. ഉപയോക്താക്കള്‍ക്കു കൈകള്‍ വൃത്തിയാക്കാന്‍ സാനിറ്റൈസറുകള്‍ നല്‍കണം.

 

Latest News