ഷാര്‍ജയില്‍ ബസുകള്‍ അണുവിമുക്തമാക്കും

ഷാര്‍ജ- കൊറോണ വ്യാപനം തടയാന്‍ ഷാര്‍ജ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ഒരോ ട്രിപ്പിനു ശേഷവും ബസുകള്‍ അണുവിമുക്തമാക്കുന്നുണ്ടെന്ന് അറിയിച്ചു. 265 ബസുകളിലും ഇതു നടപ്പാക്കുന്നുണ്ട്. ആകെയുള്ള 4893 ടാക്‌സികളും ഫ്രാഞ്ചൈസി കമ്പനികളുമായി ചേര്‍ന്ന് ഇങ്ങനെ അണുവിമുക്തമാക്കിക്കൊണ്ടിരിക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി. ഷാര്‍ജ ആര്‍.ടി.എയുടെ എല്ലാ കസ്റ്റമര്‍ സര്‍വീസ് സെന്ററുകളും അടച്ചു.

 

Latest News