ദുബായ് നഗരം പൂര്‍ണമായി അണുവിമുക്തമാക്കുന്നു

ദുബായ്- കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ദുബായ് നഗരം മുഴുവന്‍ അണുവിമുക്തമാക്കാനുള്ള നടപടികള്‍ മുനിസിപ്പാലിറ്റി ആരംഭിച്ചു. ദയ്‌റ, നെയ്ഫ്, അല്‍ റിഗ്ഗ, മുറാഖാബാദ്, അബുഹെയ്ല്‍, അല്‍ നാദ തുടങ്ങിയ പ്രദേശങ്ങളിലെല്ലാം അണുവിമുക്തമാക്കല്‍ തുടങ്ങി. ഓരോ ദിവസവും ഒരോ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാവും നടപടി. 11 ദിവസം നീണ്ടുനില്‍ക്കുന്നതാണ് പരിപാടി. ഫഌറ്റുകളില്‍ മാലിന്യം കളയാനുള്ള ഗാര്‍ബേജ് മുറികളുടെ വാതില്‍പ്പടി എപ്പോഴും വൃത്തിയാക്കണമെന്നും പൊതു ശുചിമുറികളിലും എലവേറ്ററുകളിലും സാനിറ്റൈസറുകള്‍ ലഭ്യമാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

 

Latest News