കുവൈത്ത് സിറ്റി- അടിയന്തര വിഭാഗങ്ങളില്‍ ജോലി ചെയ്യുന്ന കുവൈത്തിലെ ജീവനക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാന്‍ തീരുമാനം. ഗവ.സ്ഥാപനങ്ങള്‍, സ്വകാര്യ കമ്പനികള്‍ എന്നിവയ്ക്ക് ഈ മാസം 26 വരെ അനുവദിച്ച പൊതുഅവധി രണ്ടാഴ്ചത്തേക്ക് കൂടി നീട്ടാനും തീരുമാനിച്ചതായി ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ അനസ് അല്‍ സാലെഹ് അറിയിച്ചു.






