പാട്‌ന- മഹാരാഷ്്ട്രയിലെ മുംബൈയില്‍ ഒരു കൊറോണ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ വീണ്ടുമൊരു മരണം കൂടി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. ബിഹാറിലാണ് ഒരാള്‍ വൈറസ് ബാധ മൂലം മരിച്ചത്. ഇതോടെ രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായി ഉയര്‍ന്നു. ബിഹാറിലെ ആദ്യ കൊറോണ മരണമാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഖത്തറില്‍ നിന്നെത്തിയ 38കാരനായ പ്രവാസിയാണ് മരിച്ചത്. ഇയാള്‍ വൃക്ക സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
എന്നാല്‍ ഇയാള്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നുവെന്ന് ബിഹാര്‍ ആരോഗ്യസെക്രട്ടറി സഞ്ജയ് കുമാര്‍ പറഞ്ഞു.രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവരില്‍ ഏറ്റവും പ്രായം കുറഞ്ഞയാള്‍ ഇയാളാണ്. മഹാരാഷ്ട്രയിലെ മുംബൈയില്‍ 63 വയസുകാരനാണ് ഇന്ന് കൊറോണ വൈറസ് ബാധിച്ച് മരിച്ചത്. മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അദ്ദേഹത്തിന് പ്രമേഹവും രക്താതിസമ്മര്‍ദ്ദവും ഹൃദ്‌രോഗവും ഉണ്ടായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. മുംബൈയില്‍ കൊറോണ മൂലം രണ്ട് പേര്‍ക്കാണ് ഇതുവരെ ജീവന്‍ നഷ്ടമായത്.