റോം- കൊറോണ ഭീകരമാം വിധം പടര്‍ന്ന ഇറ്റലിയില്‍ കുടുങ്ങിയ 263 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ എയര്‍ ഇന്ത്യ വിമാനത്തില്‍ നാട്ടിലേക്ക് തിരിച്ചു.
ചികിത്സ പോലും പ്രതിസന്ധിയിലായ ഇറ്റലിയില്‍നിന്ന് വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കാന്‍ എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനം ഏര്‍പ്പെടുത്തുകയായിരുന്നു. ഇറ്റാലിയന്‍ അധികൃതര്‍ക്കും എയര്‍ ഇന്ത്യക്കും റോമിലെ ഇന്ത്യന്‍ എംബസി നന്ദി അറിയിച്ചു.






