മലയാളത്തിൽ കൊറോണ ജാഗ്രതാ സന്ദേശവുമായി സൗദി ആരോഗ്യമന്ത്രാലയം

ജിദ്ദ- മലയാളത്തിലും കൊറോണ ജാഗ്രതാ സന്ദേശവുമായി സൗദി ആരോഗ്യമന്ത്രാലയം. ആരോഗ്യ മന്ത്രാലയത്തിൽനിന്നുള്ള ജാഗ്രതാ നിർദേശം എസ്.എം.എസ് സന്ദേശമായി മൊബൈല്‍ ഉപഭോക്താക്കൾക്ക് ലഭിച്ചു.

 ലോകമെങ്ങും പടരുന്ന മഹാമാരിയായ കൊറോണയെ പ്രതിരോധിക്കുന്നതിനുള്ള മുൻകരുതൽ നടപടികൾ പരമാവധി ജനങ്ങളിൽ എത്തിക്കുന്നതിന്റെ ഭാഗമായാണിത്.

മലയാളത്തിലുള്ള സന്ദേശം വായിക്കാം

പ്രിയ പ്രദേശവാസികളേ,

നിങ്ങളെ പരിരക്ഷിക്കുന്നതിന്:
1. നിങ്ങൾക്കും മറ്റുള്ളവർക്കുമിടയിൽ ചുരുങ്ങിയത് ഒരു മീറ്റർ അകലം പാലിക്കുക.
2. വീട്ടിൽതന്നെ കഴിയുക, ആൾക്കൂട്ടങ്ങൾ ഒഴിവാക്കുക.
3. നിങ്ങളുടെ കൈമുട്ടിന്റെ ഉൾഭാഗത്ത് ചുമയ്ക്കുകയോ, തുമ്മുകയോ ചെയ്യുക. എന്നാണ് സന്ദേശത്തിൽ ഉള്ളത്.


 

Latest News