Sorry, you need to enable JavaScript to visit this website.

ഷാര്‍ജയില്‍ പൊതു പാതകള്‍ അണുവിമുക്തമാക്കുന്നു

ഷാര്‍ജ- കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടരുന്ന ഷാര്‍ജയില്‍ പാതകളും മറ്റു പൊതുസ്ഥലങ്ങളും അണുവിമുക്തമാക്കി. അണുവ്യാപനം തടയാനുള്ള കര്‍മപരിപാടികള്‍ വിവിധ വകുപ്പുകള്‍ സംയുക്തമായാണു നടത്തുന്നത്.
ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാന്‍ ഷാര്‍ജ കൊമേഴ്‌സ് ആന്‍ഡ് ടൂറിസം ഡവലപ്‌മെന്റ് അതോറിറ്റിയുടെ നേതൃത്വത്തില്‍ ഹോട്ടലുകള്‍, ഉല്ലാസമേഖലകള്‍ എന്നിവിടങ്ങളില്‍ കര്‍ശന പരിശോധനകള്‍ തുടങ്ങിയിട്ടുണ്ട്. നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും.

 

Latest News