ഓള്‍ ഇംഗ്ലണ്ടില്‍ കൊറോണ, ഇന്ത്യന്‍ താരങ്ങള്‍ ആശങ്കയില്‍

ന്യൂദല്‍ഹി - ഓള്‍ ഇംഗ്ലണ്ട് ചാമ്പ്യന്‍ഷിപ്പിനെത്തിയ ഒരു ടീനേജ് താരത്തിന് കൊറോണ സ്ഥിരീകരിച്ചതോടെ ടൂര്‍ണമെന്റില്‍ പങ്കെടുത്ത ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരങ്ങള്‍ ആശങ്കയില്‍. ചൈനീസ് തായ്‌പെയ് ടീമിനെ പരിശീലനത്തില്‍ സഹായിക്കാനായി എത്തിയ ടീനേജര്‍ക്ക് കൊറോണ ബാധിച്ചതായി ഡെന്മാര്‍ക്കുകാരനായ കളിക്കാരന്‍ ഹാന്‍സ് ക്രിസ്റ്റിയന്‍ വിറ്റിന്‍ഗൂസാണ് ട്വീറ്റ് ചെയ്തത്. 
ഇന്ത്യന്‍ കളിക്കാരായ സയ്‌ന നേവാള്‍, എച്ച്.എസ് പ്രണോയ്, അശ്വിനി പൊന്നപ്പ, പരുപ്പള്ളി കശ്യപ്, അജയ് ജയറാം തുടങ്ങിയവര്‍ ഓള്‍ ഇംഗ്ലണ്ട് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തിരുന്നു. കൊറോണ പടരുന്നതിനിടയിലും സാമ്പത്തിക താല്‍പര്യങ്ങള്‍ക്കാണ് ഓള്‍ ഇംഗ്ലണ്ട് അധികൃതര്‍ മുന്‍ഗണന കൊടുത്തതെന്ന് നേരത്തെ സയ്‌ന കുറ്റപ്പെടുത്തിയിരുന്നു. ടൂര്‍ണമെന്റില്‍ ആദ്യ റൗണ്ടില്‍ തന്നെ സയ്‌ന പുറത്തായിരുന്നു. 

Latest News