കുവൈത്തില്‍ 17 പേർക്ക് കൂടി കൊറോണ; അഞ്ചു പേർക്ക് ഭേദമായി

കുവൈത്ത് സിറ്റി- കുവൈത്തില്‍ പുതുതായി 17 കൊറോണ വൈറസ് ബാധ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 176 ആയി.

ആശുപത്രികളില്‍ കഴിയുന്നവരില്‍ അഞ്ച് പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. അഞ്ച് പേർക്ക് രോഗം ഭേദമായതായി ഇന്ന് രാവിലെ ആരോഗ്യ മന്ത്രി അറിയിച്ചിരുന്നു. രോഗം ഭേദമായവരുടെ എണ്ണം ഇതോടെ 27 ആയി.

Latest News