കൊറോണയെ ചൊല്ലി തർക്കം: കുവൈത്തി യുവാവ് ഡ്രൈവറെ കുത്തിക്കൊന്നു 

കുവൈത്ത് സിറ്റി - കൊറോണയെ ചൊല്ലിയുള്ള തർക്കത്തിനിടെ കുവൈത്തിൽ ഹൗസ് ഡ്രൈവറായ വിദേശി കുത്തേറ്റ് മരിച്ചു. കുവൈത്തി യുവാവാണ് ഡ്രൈവറെ കുത്തിക്കൊലപ്പെടുത്തിയത്. അൽനഹ്ദയിൽ കുവൈത്തി കുടുംബത്തിന്റെ വീട്ടിലാണ് സംഭവം. നിത്യോപയോഗ വസ്തുക്കൾ സൂപ്പർ മാർക്കറ്റിൽ നിന്ന് വാങ്ങിവരാനുള്ള തന്റെ നിർദേശം കൊറോണ ഭീതി മൂലം ഡ്രൈവർ നിരാകരിക്കുകയായിരുന്നെന്നും ഇതുമൂലം രോഷാകുലനായ താൻ കത്തിയെടുത്ത് ഡ്രൈവറെ പല തവണ കുത്തുകയായിരുന്നെന്നും 27 കാരൻ അന്വേഷണോദ്യോഗസ്ഥരോട് വെളിപ്പെടുത്തി. പ്രതിക്കെതിരെ സുരക്ഷാ വകുപ്പുകൾ നിയമാനുസൃത നടപടികൾ സ്വീകരിച്ചുവരികയാണ്.
 

Latest News