സന്ദര്‍ശക വിസ പുതുക്കാന്‍ ഒമ്പത് വിമാനങ്ങള്‍ ചാര്‍ട്ട് ചെയ്ത് ട്രാവല്‍ ഏജന്‍സി ഉടമ

ദുബായ്-  രണ്ടായിരത്തോളം സന്ദര്‍ശക വിസക്കാരുടെ വിസ പുതുക്കുന്നതിന് ഇന്ത്യന്‍ വ്യവസായി ദുബായില്‍നിന്ന് മസ്‌കത്തിലേക്കും തിരിച്ചും ഒന്‍പത് ചാര്‍ട്ടേഡ് വിമാനങ്ങള്‍ പറത്തി.

നയതന്ത്ര ഉദ്യോഗസ്ഥരൊഴികെ എല്ലാ പുതിയ വിസകളും മാര്‍ച്ച് 17 മുതല്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുമെന്ന് യു.എ.ഇ മാര്‍ച്ച് 14 ന് പ്രഖ്യാപിച്ചിരുന്നു. പ്രഖ്യാപനം വന്നയുടനെ, നൂറുകണക്കിന് സന്ദര്‍ശന വിസ ഉടമകള്‍ നിലവിലെ സാഹചര്യങ്ങളില്‍ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങിപ്പോകാനാകാതെ പരിഭ്രാന്തരായി. വിസ പുതുക്കുന്നതിന് യു.എ.ഇയുടെ അതിര്‍ത്തി വിട്ട് പോയ ശേഷം മടങ്ങിവരണം. രാജ്യത്തിനകത്തുള്ളവര്‍ക്ക് രാജ്യത്തിനുള്ളില്‍നിന്ന് തന്നെ വിസ മാറ്റങ്ങള്‍ നേടാനാകുമെന്ന് പിന്നീട് പ്രഖ്യാപിച്ചെങ്കിലും
ഈ വ്യക്തത വരുന്നതിനുമുമ്പ്, യു.എ.ഇ. ആസ്ഥാനമായുള്ള എയര്‍ലൈനിന്റെ അംഗീകൃത വിസ മാറ്റ ഡീലറും സ്മാര്‍ട്ട് ട്രാവല്‍ മാനേജിംഗ് ഡയറക്ടറുമായ അഫി അഹമ്മദ് 1,980 സന്ദര്‍ശന വിസ ഉടമകളെ രക്ഷപ്പെടുത്തുന്നതിനായി ഒമ്പത് വിമാനങ്ങള്‍ ചാര്‍ട്ട് ചെയ്യുകയായിരുന്നു.
വിസ കൈവശമുള്ളവരില്‍ 60 ശതമാനവും ഞങ്ങളുടെ ഉപഭോക്താക്കളായിരുന്നു. വീട്ടിലേക്ക് പോകുന്നതിന് കഴിയാതെ ഇവിടെ കുടുങ്ങിപ്പോകുമെന്ന്  അവരെല്ലാം ഭയപ്പെട്ടിരുന്നു. സമയപരിധിക്കുള്ളില്‍ ഇത്രയധികം ആളുകള്‍ അവരുടെ വിസ മാറ്റത്തെക്കുറിച്ച് പരിഭ്രാന്തരായപ്പോള്‍, വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചു- ”അഹമ്മദ് പറഞ്ഞു.
കാലാവധി തീരാറായ വിസക്കാരായിരുന്നു ഇവരെല്ലാം.

 

Latest News