സ്വിസില്‍നിന്നെത്തിയ സ്വദേശിക്ക് കൊറോണ, ഖത്തറില്‍ പുതുതായി 10 രോഗബാധ

ദോഹ- ഖത്തറില്‍ 10 പേര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. സ്വിറ്റ്‌സര്‍ലന്റില്‍ നിന്നെത്തിയ സ്വദേശിയും പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍പ്പെടുന്നു. രോഗം സ്ഥിരീകരിക്കപ്പെട്ടവര്‍ പൂര്‍ണ ഐസൊലേഷനിലാണുള്ളത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതര്‍ അറിയിച്ചു.

ഖത്തര്‍ നടത്തുന്ന കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനത്തിന് പിന്തുണയുമായി വിവിധ സ്വകാര്യ കമ്പനികള്‍ രംഗത്തെത്തി. ക്വാറന്റൈനില്‍ കഴിയുന്നവര്‍, രോഗികള്‍, അവരെ പരിചരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്ക് നിരവധി സൗജന്യങ്ങളാണ് വിവിധ കമ്പനികള്‍ വാഗ്ദാനം ചെയ്തിട്ടുള്ളത്. ചില കമ്പനികള്‍ തങ്ങളുടെ ഹോട്ടലുകളും റിസോര്‍ട്ടുകളും ക്വാറന്റൈന് വേണ്ടി വിട്ടുകൊടുത്തു.

 

Latest News