ഒമാനില്‍ കണ്ണൂർ സ്വദേശിക്ക് കോവിഡ്; മൊത്തം രോഗബാധിതർ 48

മസ്കത്ത്- ഒമാനിൽ മലയാളിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. സലാലയിൽ ജോലി ചെയ്യുന്ന കണ്ണൂർ സ്വദേശിയാണ് ചികിത്സയിലുള്ളത്.

അവധി കഴിഞ്ഞ് മാർച്ച് 13 നാണ് ഇയാള്‍  തിരികെ എത്തിയത്. 16ന് പനിയും ചുമയും അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ നൽകി പരിശോധനാ സാമ്പിളുകൾ എടുത്തിരുന്നു. തുടർന്ന് നടത്തിയ ലാബ് പരിശോധനയിലാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്.  ആരോഗ്യ വകുപ്പ് ഇയാളെ ആശുപത്രിയില്‍ ഐസൊലോഷനിലേക്ക് മാറ്റി.

മലയാളിയുടേതടക്കം ഒമ്പത് കൊറോണ ബാധയാണ് വ്യാഴാഴ്ച രാത്രി ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചത്. ഇതോടെ ഒമാനിൽ കോവിഡ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 48 ആയി . 13 പേർക്ക് അസുഖം ഭേദമായിട്ടുണ്ട്.

Latest News