മുഖം മറയ്ക്കാതെ തുമ്മിയതിനും തുപ്പിയതിനും യുവാവിന് മര്‍ദനം

കോലാപൂര്‍- മുഖം കര്‍ച്ചീഫ് കൊണ്ട് മറയ്ക്കാതെ തുമ്മിയതിനും തുപ്പിയതിനും
മോട്ടോര്‍  സൈക്കിള്‍ യാത്രാക്കാരനായ യുവാവിന് മര്‍ദനം. മഹാരാഷ്ട്രയിലെ കോലാപൂരിലാണ് സംഭവം. ട്രാഫിക് സിഗ്നലില്‍ നിര്‍ത്തിയപ്പോഴാണ് യുവുവ് തുടര്‍ച്ചയായി തുമ്മിയത്. ഇതവഴി വന്ന ദമ്പതികള്‍ ഇയാളോട് മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെട്ടതോടെ വാക്കുതര്‍ക്കമായി.

കോലാപൂര്‍ ഗുജ്‌രി പ്രദേശത്തെ പ്രസാദ് ദില്ലെ എന്ന യുവാവും ഭാര്യയുമാണ് യുവാവിനോട് സര്‍ക്കാരിന്റെ നിര്‍ദേശത്തെ കുറിച്ചും മാസ്‌ക് ധരിക്കേണ്ട ആവശ്യകതയേ കുറിച്ചും പറഞ്ഞത്. എന്നാല്‍ പ്രകോപിതനായ യുവാവ് തന്റെ നേരെ തുപ്പിയെന്ന് ദില്ലെ പറഞ്ഞു. ഭാര്യയെ അസഭ്യം പറഞ്ഞുവെന്നും പറയുന്നു. വാക്കുതര്‍ക്കം രൂക്ഷമായി അടിയില്‍ കലാശിക്കുയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന ചിലരും യുവാവിനെ മര്‍ദിക്കുന്നതായി സി.സി.ടി.വി ദൃശ്യങ്ങളിലുണ്ട്. ആരും പരാതി നല്‍കാത്തതിനാല്‍ പോലീസ് കേസെടുത്തിട്ടില്ല.

 

Latest News